തൊ​ഴി​യൂ​ർ സു​നി​ൽ വ​ധ​ക്കേ​സ്: ഒ​രു പ്ര​തി കൂ​ടി അ​റ​സ്റ്റി​ൽ
Saturday, October 19, 2019 8:51 PM IST
തി​രൂ​ർ: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ തൊ​ഴി​യൂ​ർ സു​നി​ൽ വ​ധ​ക്കേ​സി​ൽ ഒ​രു പ്ര​തി​കൂ​ടി അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ പ​ള്ളം സ്വ​ദേ​ശി പു​ത്ത​ർ​പീ​ടി​യ​ക്ക​ൽ സു​ലൈ​മാ​നാ​ണ് (51) പി​ടി​യി​ലാ​യ​ത്. തി​രൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.

ജം​ഇ​യ്യ​ത്തു​ൽ ഇ​സ്ഹാ​നി​യ എ​ന്ന തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​ടെ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത് ഇ​യാ​ളാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത​യാ​ളു​മാ​ണ് സു​ലൈ​മാ​ൻ. കേ​സി​ൽ ഇ​തു​വ​രെ നാ​ലു പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​നി അ​ഞ്ചു പേ​രെ കൂ​ടി കി​ട്ടാ​നു​ണ്ട്.

ആ​ർ​എ​സ്എ​സ് കാ​ര്യ​വാ​ഹ​ക് ആ​യി​രു​ന്ന സു​നി​ൽ 1994 ഡി​സം​ബ​ർ നാ​ലി​നാ​ണ് കൊ​ല്ല​പ്പെ​ടു​ന്ന​ത്. ആ​യു​ധ​വു​മാ​യെ​ത്തി​യ കൊ​ല​യാ​ളി​ക​ൾ ഉ​റ​ങ്ങി​ക്കി​ട​ന്ന സു​നി​ലി​നെ വെ​ട്ടി വീ​ഴ്ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സു​നി​ലി​ന്‍റെ അ​ച്ഛ​ന്‍, അ​മ്മ, സ​ഹോ​ദ​ര​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.