മ​ര​ട് ഫ്ലാ​റ്റ്: മൂ​ന്നു പ്ര​തി​ക​ളെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
Saturday, October 19, 2019 8:36 PM IST
മൂ​വാ​റ്റു​പു​ഴ: തീ​ര​പ​രി​പാ​ലന നി​യ​മം ലം​ഘി​ച്ചു മ​ര​ടി​ൽ ഫ്ളാ​റ്റ് നി​ർ​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മൂ​ന്നു പ്ര​തി​ക​ളെ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

മ​ര​ട് പ​ഞ്ചാ​യ​ത്ത് മു​ൻ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് (59), ഹോ​ളി ഫെ​യ്ത്ത് ബി​ൽ​ഡേ​ഴ്സ് ഡ​യ​റ​ക്ട​ർ സാ​നി ഫ്രാ​ൻ​സി​സ് (55), മ​ര​ട് പ​ഞ്ചാ​യ​ത്ത് മു​ൻ ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് പി.​ഇ. ജോ​സ​ഫ് (65) എ​ന്നി​വ​രെ​യാ​ണ് മൂന്നു ദിവസത്തെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

അതേസമയം, അതേസമയം ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ചില ഫ്ളാറ്റുകളിൽ ജനലുകളും വാതിലുകളും മാറ്റി തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.