റ​ഷ്യ​യി​ൽ ഡാം ​ത​ക​ർ​ന്ന് 15 പേ​ർ മ​രി​ച്ചു
Saturday, October 19, 2019 5:06 PM IST
സൈ​ബീ​രി​യ: റ​ഷ്യ​യി​ലെ സൈ​ബീ​രി​യ​ൻ പ്ര​വി​ശ്യ​യി​ൽ ഡാം ​ത​ക​ർ​ന്ന് 15 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും 13 പേ​രെ കാ​ണാ​താ​യെ​ന്നു​മാ​ണ് വി​വ​രം. ക്രാ​സ്നോ​യാ​ർ​സ്ക് മേ​ഖ​ല​യി​ലെ സ്വ​ർ​ണ ഖ​നി​യോ​ട് ചേ​ർ​ന്നു​ള്ള ഡാ​മാ​ണ് ത​ക​ർ​ന്ന​ത്.

ഖ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്തി​രു​ന്ന​ത്. ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.