ബി​പി​സി​എ​ൽ സ്വ​കാ​ര്യ​വ​ത്ക​രി​ക്ക​രു​ത്; പ്ര​ധാ​ന​മ​ന്ത്രി​ക്ക്‌ മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചു
Saturday, October 19, 2019 4:06 PM IST
തി​രു​വ​ന​ന്ത​പു​രം: ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് (ബി​പി​സി​എ​ല്‍) സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.

ലാ​ഭ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പ​നി പൊ​തു​മേ​ഖ​ല​യി​ല്‍ നി​ല​നി​ര്‍​ത്തേ​ണ്ട​ത് രാ​ജ്യ​താ​ല്പ​ര്യ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​പ്പ​തി​നാ​യി​ര​ത്തി​ലേ​റെ സ്ഥി​രം ജീ​വ​ന​ക്കാ​രെ​യും ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രെ​യും ഈ ​നീ​ക്കം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ അ​ര​ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ബി​പി​സി​എ​ല്‍ ന​ട​ത്തി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.