ഒ​ര​ടി കി​ട്ടി​യാ​ൽ തി​രി​ച്ച​ടി​ക്കാ​തി​രി​ക്കാ​ൻ താ​ൻ ഗാ​ന്ധി​യ​ല്ലെ​ന്ന് ജ​ലീ​ൽ
Saturday, October 19, 2019 3:15 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ക്ക് ദാ​ന വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി വീ​ണ്ടും മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രം​ഗ​ത്ത്. ഒ​ര​ടി കി​ട്ടി​യാ​ൽ തി​രി​ച്ച​ടി​ക്കാ​തി​രി​ക്കാ​ൻ താ​ൻ ഗാ​ന്ധി​യ​ല്ലെ​ന്ന് ജ​ലീ​ൽ പ​റ​ഞ്ഞു. അ​ദാ​ല​ത്ത് ന​ട​ത്തി​യ​ത് എം​ജി സ​ർ​വ​ക​ലാ​ശാ​ല​യാ​ണ്. അ​ദാ​ല​ത്തി​ൽ​ലെ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ താ​ൻ പ​ങ്കാ​ളി​യാ​യി​ട്ടി​ല്ല. പ്ര​തി​പ​ക്ഷ ആ​ക്ഷേ​പം വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ന്നെ ഉ​ത്ത​ര​വാ​ദി​യാ​ക്കു​ന്ന​തി​ലെ ഗൂ​ഡോ​ദ്ദേ​ശം മ​ന​സി​ലാ​കു​ന്നി​ല്ല. സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​ടെ കു​റ്റം ത​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മ​ക​നെ​തി​രെ ഉ​ന്ന​യി​ച്ച​ത് പ്ര​ത്യാ​രോ​പ​ണ​മ​ല്ല. സി​വി​ൽ സ​ർ​വീ​സ് ഇ​ന്‍റ​ർ​വ്യൂ​വി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് ല​ഭി​ച്ച​ത് അ​സ്വാ​ഭാ​വി​ക​മാ​ണ്. വ​സ്തു​ത​യാ​ണ് താ​ൻ പ​റ​ഞ്ഞ​തെന്നും വെ​റും ആ​രോ​പ​ണ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ക​ന്‍റെ സി​വി​ൽ സ​ർ​വീ​സ് ഇ​ന്‍റ​ർ​വ്യൂ ന​ട​ന്ന ദി​വ​സം ചെ​ന്നി​ത്ത​ല ഡ​ൽ​ഹി​ക്ക് പോ​യ​ത് അ​സ്വ​ഭാ​വി​ക​മാ​ണെ​ന്നും ജ​ലീ​ൽ ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.