ക​മ​ലേ​ഷ് തി​വാ​രി​യു​ടെ കൊ​ല​പാ​ത​കം: അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ
Saturday, October 19, 2019 1:18 PM IST
ല​ക്നോ: ഹി​ന്ദു മ​ഹാ​സ​ഭ മു​ൻ നേ​താ​വും ഹി​ന്ദു സ​മാ​ജ് പാ​ർ​ട്ടി നേ​താ​വു​മാ​യ ക​മ​ലേ​ഷ് തി​വാ​രി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ. മൂ​ന്ന് പേ​ർ ഗു​ജ​റാ​ത്തി​ലും ര​ണ്ട് പേ​ർ യു​പി​യി​ലെ ബി​ജി​നോ​റി​ലു​മാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് ഡി​ജി​പി ഒ.​പി സിം​ഗ് പ​റ​ഞ്ഞു.

മൗ​ലാ​ന മു​ഹ്സി​ൻ ശൈ​ഖ്, റാ​ഷി​ദ് അ​ഹ​മ്മ​ദ് പ​ത്താ​ൻ, ഫൈ​സാ​ൻ എ​ന്നി​വ​രാ​ണ് ഗു​ജ​റാ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും പോ​ലീ​സ് സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്നും സിം​ഗ് പ​റ​ഞ്ഞു.

അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കേ​സി​ൽ തീ​വ്ര​വാ​ദ ബ​ന്ധ​മു​ള്ള​താ​യി ഇ​തു​വ​രെ തെ​ളി​യി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ഡി​ജി​പി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.