മന്ത്രി ജലീലിന്‍റെ തവനൂരിലെ ഓഫീസിലേക്ക് കോണ്‍ഗ്രസ് മാർച്ച്
Saturday, October 19, 2019 12:25 PM IST
മലപ്പുറം: മാർക്ക്ദാന വിഷയത്തിൽ മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തവനൂരിൽ കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. മന്ത്രിയുടെ മണ്ഡലമായ തവനൂരിലെ ഓഫീസിലേക്ക് മലപ്പുറം ഡിസിസിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായത്.

ബാരിക്കേഡ് മറികടന്ന് ഓഫീസ് വളപ്പിൽ കയറിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. വൻ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. തവനൂർ മണ്ഡലത്തിൽ മന്ത്രിക്കെതിരേ പ്രതിഷേധം തുടരുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.