പോ​​ഗ്ബ​​യും സി​​ദാ​​നും ദു​​ബാ​​യി​​ൽ കണ്ടുമുട്ടി
Saturday, October 19, 2019 3:38 AM IST
ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് താ​രം പോ​ൾ പോ​ഗ്ബ​യും റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ പ​രി​ശീ​ല​ക​നാ​യ സി​ന​ദി​ൻ സി​ദാ​നും ദു​ബാ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ഇ​രു​വ​രും ഒ​ന്നി​ച്ച് ദു​ബാ​യി​ൽ ചെ​ല​വ​ഴി​ക്കു​ന്ന ചി​ത്രം പു​റ​ത്തു​വ​ന്ന​തോ​ടെ പോ​ഗ്ബ റ​യ​ലി​ലേ​ക്ക് ചേ​ക്കേ​റി​യേ​ക്കു​മെ​ന്ന വാ​ർ​ത്ത​യും സ​ജീ​വ​മാ​യി. ജ​നു​വ​രി​യി​ലെ ട്രാ​ൻ​സ്ഫ​ർ ജാ​ല​ക​ത്തി​ൽ റ​യ​ൽ സ്വ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് പോ​ഗ്ബ.

അ​തേ​സ​മ​യം, അ​ടു​ത്ത​ദി​വ​സം ലി​വ​ർ​പൂ​ളു​മാ​യി ന​ട​ക്കു​ന്ന മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ പോ​രാ​ട്ട​ത്തി​ൽ പോ​ഗ്ബ ഉ​ണ്ടാ​കി​ല്ല. പ​രി​ക്കി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ഗ്ബ ടീ​മി​ലി​ല്ലാ​ത്ത​ത്. യൂ​റോ​പ്യ​ൻ യോ​ഗ്യ​താ റൗ​ണ്ടി​ൽ സ്പെ​യി​നി​നാ​യു​ള്ള മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഒ​ന്നാം ന​ന്പ​ർ ഗോ​ളി ഡേ​വി​ഡ് ഡി ​ഗി​യ​യും ക​ളി​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.