വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്കി​ടെ സ്ഫോ​ട​നം; അ​ഫ്ഗാ​നി​ൽ 62 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Friday, October 18, 2019 11:52 PM IST
കാ​ബൂ​ൾ: കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നം​ഗ​ർ​ഹാ​ർ പ്ര​വി​ശ്യ​യി​ലെ മോ​സ്കി​ൽ വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​നാ സ​മ​യ​ത്തു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കു​റ​ഞ്ഞ​ത് 62 പേ​ർ​ക്കു ജീ​വ​ഹാ​നി നേ​രി​ട്ടു. നൂ​റി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

പ്ര​വി​ശ്യാ​ത​ല​സ്ഥാ​ന​മാ​യ ജ​ലാ​ല​ബാ​ദി​ൽ​നി​ന്ന് 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഹ​സ്കാ മി​നാ ജി​ല്ല​യി​ലെ മോ​സ്കി​ലാ​ണു സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ ശ​ക്തി​യി​ൽ മോ​സ്കി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. താ​ലി​ബാ​നും ഐ​എ​സി​നും സ്വാ​ധീ​ന​മു​ള്ള പ്ര​ദേ​ശ​മാ​ണി​ത്.

മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്ര​വി​ശ്യാ ഗ​വ​ർ​ണ​റു​ടെ വ​ക്താ​വ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രി​ൽ 23 പേ​രെ ജ​ലാ​ലാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.