അ​ന്പൂ​രി​യി​ൽ ഉ​രു​ൾ​പൊ​ട്ടി; പോ​ത്തു​ണ്ടി​യി​ൽ താ​ത്കാ​ലി​ക പാ​ലം ഒ​ലി​ച്ചു​പോ​യി
Friday, October 18, 2019 10:49 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു തി​രു​വ​ന​ന്ത​പു​രം അ​ന്പൂ​രി​യി​ൽ ഉ​രു​ൾ​പൊ​ട്ടി. വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ​യാ​ണു തൊ​ടു​മ​ല ഓ​റ​ഞ്ചു​കാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​ത്. ആ​ള​പാ​യ​മി​ല്ല. എ​ന്നാ​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ നി​ര​വ​ധി കൃ​ഷി​നാ​ശ​മു​ണ്ടാ​യി.

കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ മ​ല​യോ​ര ഭാ​ഗ​ത്തു ക​ന​ത്ത​മ​ഴ തു​ട​രു​ക​യാ​ണ്. തു​ഷാ​ര​ഗി​രി പോ​ത്തു​ണ്ടി​യി​ൽ നി​ർ​മി​ച്ച താ​ത്കാ​ലി​ക പാ​ലം മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യി.

സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. തീ​ര​മേ​ഖ​ല​യി​ൽ ശ​ക്തി​യി​ൽ കാ​റ്റു വീ​ശു​മെ​ന്നും ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത​യെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.