സ്പെ​യി​നി​ൽ ക​റ്റാ​ല​ൻ പ്ര​ക്ഷോ​ഭം വീ​ണ്ടും ശ​ക്തി​പ്പെ​ട്ടു; എ​ൽ ക്ലാ​സി​ക്കോ മാ​റ്റി​വ​ച്ചു
Friday, October 18, 2019 9:36 PM IST
ബാ​ഴ്സ​ലോ​ണ/​മാ​ഡ്രി​ഡ്: സ്പെ​യി​നി​ൽ ക​റ്റാ​ല​ൻ സ്വാ​ത​ന്ത്ര്യ പ്ര​ക്ഷോ​ഭം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്പാ​നി​ഷ് ലാ ​ലീ​ഗ ഫു​ട്ബോ​ളി​ൽ ചി​ര​വൈ​രി​ക​ളാ​യ റ​യ​ൽ മാ​ഡ്രി​ഡ്-​ബാ​ഴ്സ​ലോ​ണ എ​ഫ്സി എ​ൽ ക്ലാ​സി​ക്കോ പോ​രാ​ട്ടം മാ​റ്റി​വ​ച്ചു. ഈ ​മാ​സം 26-ന് ​ബാ​ഴ്സ​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ നൂ​കാ​ന്പി​ൽ ന​ട​ക്കേ​ണ്ട മ​ത്സ​ര​മാ​ണു മാ​റ്റി​യ​ത്.

ഡി​സം​ബ​റി​ൽ മാ​ത്ര​മേ എ​ൽ ക്ലാ​സി​ക്കോ ഉ​ണ്ടാ​കൂ എ​ന്നാ​ണു സൂ​ച​ന. തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​മി​ല്ല. എ​ന്നാ​ൽ, എ​ൽ ക്ലാ​സി​ക്കോ ഡി​സം​ബ​ർ 18-നു ​ന​ട​ത്താ​മെ​ന്ന് ബാ​ഴ്സ സൂ​ചി​പ്പി​ച്ച​താ​യും ലാ ​ലി​ഗ അ​ധി​കൃ​ത​ർ ഡി​സം​ബ​ർ ഏ​ഴി​ൽ ന​ട​ത്താ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ 26 മ​ത്സ​രം നൂ​കാ​ന്പി​ൽ​ത​ന്നെ ന​ട​ത്ത​ണ​മെ​ന്ന് ബാ​ഴ്സ​ലോ​ണ പ​രി​ശീ​ല​ക​ൻ ഏ​ണ​സ്റ്റോ വെ​ൽ​വെ​ർ​ദ ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ദ ​സ്പാ​നി​ഷ് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ (ആ​ർ​എ​ഫ്ഇ​എ​ഫ്) ഇ​രു ക്ല​ബ്ബു​ക​ൾ​ക്കും സാ​ധ്യ​മാ​യ ഒ​രു തീ​യ​തി തി​ങ്ക​ളാ​ഴ്ച​യ്ക്കു മു​ന്പ് അ​റി​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 2017-ൽ ​കാ​റ്റ​ലോ​ണി​യ സ്വ​ത​ന്ത്ര​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത ഒ​ന്പ​തു നേ​താ​ക്ക​ളെ ത​ട​വു​ശി​ക്ഷ​ക്കു വി​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് വീ​ണ്ടും പ്ര​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​ത്.

ലീ​ഗി​ൽ എ​ട്ട് ക​ളി​ക​ളി​ൽ 18 പോ​യി​ന്‍റു​ള്ള റ​യ​ൽ മാ​ഡ്രി​ഡ് ഒ​ന്നാം സ്ഥാ​ന​ത്തും ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 16 പോ​യി​ന്‍റു​മാ​യി ബാ​ഴ്സ​ലോ​ണ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്. സീ​സ​ണി​ലെ ആ​ദ്യ എ​ൽ ക്ലാ​സി​ക്കോ​യാ​ണ് ഈ ​മാ​സം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.