കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ശ​യ​ങ്ങ​ൾ മോ​ഷ്ടി​ച്ചോ​ളൂ, മാ​ന്ദ്യം മ​റി​ക​ട​ക്കാം; മോ​ദി​യോ​ടു രാ​ഹു​ൽ
Friday, October 18, 2019 6:44 PM IST
ന്യൂ​ഡ​ൽ​ഹി: ഗ്രാ​മീ​ണ ഇ​ന്ത്യ​യി​ലെ ഉ​പ​ഭോ​ഗ​നി​ര​ക്ക് സെ​പ്റ്റം​ബ​ർ പാ​ദ​ത്തി​ൽ ഏ​ഴു വ​ർ​ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലേ​ക്കു താ​ഴ്ന്നു എ​ന്ന നീ​ൽ​സ​ണ്‍ റി​പ്പോ​ർ​ട്ടി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ഉ​പ​ദേ​ശ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മു​ണ്ടെ​ന്നും വേ​ണ​മെ​ങ്കി​ൽ ആ​ശ​യ​ങ്ങ​ൾ മോ​ഷ്ടി​ച്ചോ​ളൂ എ​ന്നു​മാ​ണു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം.

ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ങ്ങ​ൾ അ​തീ​വ ദു​രി​ത​ത്തി​ലാ​ണ്. സാ​ന്പ​ത്തി​ക രം​ഗം ത​ക​ർ​ന്നു. സ​ർ​ക്കാ​രി​ന് എ​ന്തു ചെ​യ്യ​ണ​മെ​ന്നു യാ​തൊ​രു പി​ടി​യു​മി​ല്ല. ഇ​തു കോ​ണ്‍​ഗ്ര​സ് മു​ൻ​കൂ​ട്ടി ക​ണ്ടി​രു​ന്നു. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള വ​ഴി​ക​ൾ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും വേ​ണ​മെ​ങ്കി​ൽ ആ​ശ​യ​ങ്ങ​ൾ മോ​ഷ്ടി​ച്ചോ​ളൂ- രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. ഗ്രാ​മീ​ണ ഉ​പ​ഭോ​ഗം വ​ൻ​തോ​തി​ൽ കു​റ​ഞ്ഞ​താ​യു​ള്ള മാ​ധ്യ​മ റി​പ്പോ​ർ​ട്ടും രാ​ഹു​ൽ ഷെ​യ​ർ ചെ​യ്തു.
ഗ്രാ​മീ​ണ ഇ​ന്ത്യ​യി​ലെ ഉ​പ​ഭോ​ഗ നി​ര​ക്ക് ഏ​ഴു വ​ർ​ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലേ​ക്കു താ​ഴ്ന്ന​താ​യ റി​പ്പോ​ർ​ട്ട് വി​പ​ണി ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ നീ​ൽ​സ​ണ്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. ഉ​ത്ത​രേ​ന്ത്യ​യി​ലാ​ണു പ്ര​തി​സ​ന്ധി രൂ​ക്ഷ​മെ​ന്നു നീ​ൽ​സ​ണ്‍ വി​പ​ണി ഗ​വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വ​ള​ർ​ച്ച​യി​ൽ ഗ്രാ​മീ​ണ ഇ​ന്ത്യ വ​ള​രെ പി​ന്നി​ലാ​ണ്. കൃ​ഷി, മ​ഴ​യു​ടെ ക്ര​മ​ത്തി​ലു​ണ്ടാ​യ വ​ലി​യ മാ​റ്റം തു​ട​ങ്ങി​യ​വ​യാ​ണു ഗ്രാ​മീ​ണ ഇ​ന്ത്യ​യെ ത​ള​ർ​ത്തി​യ​ത്. വി​ള​ക​ൾ​ക്കു വി​ല​യി​ല്ലാ​യാ​യ​തോ​ടെ ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം കു​റ​ഞ്ഞു. ഇ​തു ഗ്രാ​മീ​ണ സ​ന്പ​ദ്വ്യ​വ​സ്ഥ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു. വ​രു​മാ​നം കു​റ​യു​ന്ന​തു ക​ർ​ഷ​ക​രെ മാ​ത്ര​മ​ല്ല, ഭൂ​ര​ഹി​ത​രാ​യ കൂ​ലി​പ്പ​ണി​ക്കാ​രെ​യും വി​ഷ​മ​ത്തി​ലാ​ഴ്ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.