ഹി​ന്ദു മ​ഹാ​സ​ഭ മു​ൻ നേ​താ​വ് ക​മ​ലേ​ഷ് തി​വാ​രി ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൊ​ല്ല​പ്പെ​ട്ടു
Friday, October 18, 2019 6:03 PM IST
ല​ക്നോ: ഹി​ന്ദു മ​ഹാ​സ​ഭ മു​ൻ നേ​താ​വും ഹി​ന്ദു സ​മാ​ജ് പാ​ർ​ട്ടി നേ​താ​വു​മാ​യ ക​മ​ലേ​ഷ് തി​വാ​രി കൊ​ല്ല​പ്പെ​ട്ടു. ഉ​ത്ത​ർ​പ്ര​ദേ​ശ് ല​ക്നോ​വി​ലെ ഓ​ഫീ​സി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം.

തി​വാ​രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ അ​ജ്ഞാ​ത​രാ​യ ര​ണ്ടു പേ​ർ അ​ദ്ദേ​ഹ​ത്തെ കു​ത്തി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. തി​വാ​രി​ക്കു നേ​രെ അ​ക്ര​മി​ക​ൾ നി​റ​യൊ​ഴി​ച്ചെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വെ​ടി​വെ​ച്ച ശേ​ഷം അ​ക്ര​മി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ തി​വാ​രി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും വ​ഴി മ​രി​ച്ചു.

തി​വാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ല​ക്നോ​വി​ൽ പോ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. അ​ക്ര​മി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഹി​ന്ദു മ​ഹാ​സ​ഭ​യി​ലെ ത​ർ​ക്ക​ങ്ങ​ൾ കാ​ര​ണം 2017 ജ​നു​വ​രി​യി​ൽ സം​ഘ​ട​ന വി​ട്ട തി​വാ​രി, തു​ട​ർ​ന്നാ​ണു ഹി​ന്ദു സ​മാ​ജ് പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​ത്.

2015-ൽ ​മു​ഹ​മ്മ​ദ് ന​ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ തി​വാ​രി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ദേ​ശീ​യ സു​ര​ക്ഷ നി​യ​മം ചു​മ​ത്തി​യാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഈ ​കേ​സ് പി​ന്നീ​ട് യു​പി ഹൈ​ക്കോ​ട​തി ത​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.