അ​ഭി​ജി​ത്തി​ന് ഇ​ട​തു​ചായ്‌വ്, ഇ​ന്ത്യ​ക്കാ​ർ ത​ള്ളി​; നൊ​ബേ​ല്‍ ജേ​താ​വി​നെ​തി​രേ ഗോ​യ​ല്‍
Friday, October 18, 2019 5:46 PM IST
ന്യൂ​ഡ​ൽ​ഹി: നൊ​ബേ​ൽ പു​ര​സ്കാ​രം നേ​ടി​യ ഇ​ന്ത്യ​ൻ വം​ശ​ജ​നും യു​എ​സ് സാ​ന്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​നു​മാ​യ അ​ഭി​ജി​ത് ബാ​ന​ർ​ജി​യെ ത​ള്ളി കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. അ​ഭി​ജി​ത്തി​ന്‍റെ ചി​ന്ത​ക​ൾ​ക്ക് ഇ​ട​തു ചാ​യ്‌വാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ഇ​ന്ത്യ​ക്കാ​ർ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

നൊ​ബേ​ൽ പു​ര​സ്കാ​രം നേ​ടി​യ​തി​ൽ അ​ഭി​ജി​ത് ബാ​ന​ർ​ജി​യെ അ​ഭി​ന​ന്ദി​ക്കു​ന്നു. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത​ക​ൾ ഇ​ട​തു ചായ്‌വുള്ള​താ​ണ്. കോ​ണ്‍​ഗ്ര​സി​ന്‍റെ തി​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​മാ​യ ന്യാ​യ് പ​ദ്ധ​തി​യെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചി​ട്ടു​ണ്ട്. ആ ​ചി​ന്ത​യെ ഇ​ന്ത്യ​ക്കാ​ർ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണെ​ന്നും ഗോ​യ​ൽ പൂ​ന​യി​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കെ​തി​രേ​യും തീ​വ്ര ദേ​ശീ​യ​ത​യ്ക്കെ​തി​രേ​യും അ​ഭി​ജി​ത് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണു കേ​ന്ദ്ര​മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​തെ​ന്നാ​ണു സൂ​ച​ന. നേ​ര​ത്തെ നോ​ട്ടു​നി​രോ​ധ​ന​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച അ​ഭി​ജി​ത്, ഇ​ന്ത്യ​ൻ സാ​ന്പ​ത്തി​ക രം​ഗ​ത്തെ പ്ര​ശ്ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.