2,000 നോട്ടിന്‍റെ കള്ളനോട്ട് വ്യാപകം; ട്രോ​ളി സോ​ഷ്യ​ൽ മീ​ഡി​യ
Friday, October 18, 2019 4:32 PM IST
കോട്ടയം: നരേന്ദ്ര മോ​ദി സ​ർ​ക്കാ​ർ ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് ഇ​റ​ക്കി​യ 2,000 രൂ​പാ നോ​ട്ടി​ന്‍റെ അ​ച്ച​ടി നി​ർ​ത്തി​യ​തി​നെ ട്രോ​ളി സോ​ഷ്യ​ൽ‌ മീ​ഡി​യ. സാ​ന്പ​ത്തി​ക അ​ടി​ത്ത​റ​യ്ക്ക് വേ​ണ്ടി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് രാ​ജ്യ​ത്ത് നോ​ട്ട് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ക​ള്ള​നോ​ട്ട് ത​ട​യാ​നും ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​മാ​ണ് നോ​ട്ട് നി​രോ​ധി​ച്ച​തെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ വാ​ദം.

പ​ഴ​യ അ​ഞ്ഞൂ​റി​ന്‍റെ​യും ആ​യി​ര​ത്തി​ന്‍റെ​യും നോ​ട്ടു​ക​ൾ നി​രോ​ധി​ച്ച് പ​ക​രം പു​തി​യ അ​ഞ്ഞൂ​റി​ന്‍റെ​യും ര​ണ്ടാ​യി​ര​ത്തി​ന്‍റെയും നോ​ട്ട് പു​റ​ത്തി​റ​ക്കി. ഇ​പ്പോ​ൾ ക​ള്ള​നോ​ട്ട് ഭീ​ഷ​ണി കാ​ര​ണം ര​ണ്ടാ​യി​രം നോ​ട്ടി​ന്‍റെ അ​ച്ച​ടി നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. പു​തി​യ നോ​ട്ടി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ എ​ന്തെ​ല്ലാ​മാ​ണെ​ന്ന് വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

ഈ ​സാ​ന്പ​ത്തി​ക​ വ​ർ​ഷം ഇ​തു​വ​രെ 2,000 രൂ​പ​യു​ടെ നോ​ട്ട് അ​ച്ച​ടി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രാ​വ​കാ​ശ​നി​യ​മ​പ്ര​കാ​രം ആ​ർ​ബി​ഐ ന​ൽ​കി​യി​രി​ക്കു​ന്ന മ​റു​പ​ടി. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് 2018-19 വ​ർ​ഷം 329.1 കോ​ടി 2,000 രൂ​പാ​നോ​ട്ടു​ക​ളാ​ണ് വി​പ​ണി​യി​ലു​ള്ള​ത്. ആ​കെ​യു​ള്ള നോ​ട്ടു​ക​ളി​ൽ മൂ​ന്നു​ ശ​ത​മാ​നം ​മാ​ത്ര​മാ​ണി​ത്. 2018-19 സാ​ന്പ​ത്തി​ക​ വ​ർ​ഷം 2,000 രൂ​പ​യു​ടെ 4.7 കോ​ടി പു​തി​യ നോ​ട്ടു​ക​ൾ​ മാ​ത്ര​മാ​ണ് ആ​ർ​ബി​ഐ വി​ത​ര​ണം​ ചെ​യ്തി​ട്ടു​ള്ള​ത്. 2017-18ൽ ​ഇ​ത് 15.1 കോ​ടി എ​ണ്ണ​മാ​യി​രു​ന്നു.

ചി​ല ബാ​ങ്കു​ക​ൾ ഇ​പ്പോ​ൾ 2,000 രൂ​പാ​ നോ​ട്ടു​ക​ൾ എ​ടി​എ​മ്മു​ക​ളി​ൽ നി​റ​യ്ക്കു​ന്നി​ല്ല. ആ​ർ​ബി​ഐ രേ​ഖ​ക​ൾ​പ്ര​കാ​രം 2018-19 കാ​ല​ത്ത് 21,847 ക​ള്ള​നോ​ട്ടു​ക​ളാ​ണ് 2,000 രൂ​പ​യു​ടേ​താ​യി പി​ടി​ച്ചെ​ടു​ത്ത​ത്. അ​തേ​സ​മ​യം ര​ണ്ടാ​യി​ര​ത്തി​ന്‍റെ നോ​ട്ട് പി​ൻ​വ​ലി​ച്ചേ​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​വും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.