എൻഎസ്എസിനെതിരായ പരാതി പരിശോധിക്കേണ്ടത് ടിക്കാറാം മീണയെന്ന് കാനം
Friday, October 18, 2019 2:34 PM IST
തിരുവനന്തപുരം: എൻഎസ്എസിന്‍റെ വോട്ടുപിടുത്തം പരിശോധിക്കേണ്ടത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ ചുമതലയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഷ്ട്രീയ പാർട്ടികൾക്ക് ഇതിന് അധികാരമില്ല. എൻഎസ്എസിന്‍റെ ഓഫീസിൽ പോയി അനുവാദം ചോദിച്ചിട്ടല്ല രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ സർക്കാരിന്‍റെ വിലയിരുത്തലാകും. മന്ത്രി കെ.ടി.ജലീലിനെതിരേ ഉയർന്ന ആരോപണങ്ങൾ എൽഡിഎഫി പരിശോധിക്കുമെന്നും അതിനുശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.