നീ​ര​വ് മോ​ദി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി വീ​ണ്ടും നീ​ട്ടി
Friday, October 18, 2019 5:06 AM IST
ല​ണ്ട​ൻ: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി നീ​ര​വ് മോ​ദി​യു​ടെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി ന​വം​ബ​ർ 11 വ​രെ നീ​ട്ടി. ല​ണ്ട​ൻ വെ​സ്റ്റ്മി​ൻ​സ്റ്റ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

പി​എ​ൻ​ബി​യി​ൽ​നി​ന്ന് 13,500 കോ​ടി രൂ​പ വെ​ട്ടി​ച്ച് രാ​ജ്യം വി​ട്ട നീ​ര​വ് മോ​ദി​യെ ക​ഴി​ഞ്ഞ മാ​ർ​ച്ച് 19നാ​ണ് സ്കോ​ട്‍​ല​ന്‍​ഡ് യാ​ർ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്. ല​ണ്ട​നി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന നീ​ര​വി​നെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി​യാ​ണ് കോ​ട​തി വി​സ്ത​രി​ച്ച​ത്.

അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി നീ​ര​വ് മോ​ദി​യെ വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി ഇ​ന്ത്യ ബ്രി​ട്ട​നെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​നാ​യു​ള്ള വി​ചാ​ര​ണ അ​ടു​ത്ത മേ​യി​ൽ തു​ട​ങ്ങു​മെ​ന്നാ​ണ് ല​ണ്ട​ൻ കോ​ട​തി അ​റി​യി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.