ച​രി​ത്ര​ത്തെ ഇ​ന്ത്യ​ൻ ക​ണ്ണി​ലൂ​ടെ മാ​റ്റി​യെ​ഴു​ത​ണം: അ​മി​ത്ഷാ
Friday, October 18, 2019 4:53 AM IST
ല​ക്നോ: ച​രി​ത്ര​ത്തെ ഇ​ന്ത്യ​ൻ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ മാ​റ്റി​യെ​ഴു​തേ​ണ്ട​തു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. ഒ​ന്നാം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ ച​രി​ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് ബ്രി​ട്ടീ​ഷു​കാ​രു​ടെ ക​ണ്ണി​ലൂ​ടെ​യാ​ണെ​ന്നും ബ​നാ​റ​സ് ഹി​ന്ദു യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സെ​മി​നാ​റി​ൽ സം​സാ​രി​ക്ക​വെ അ​മി​ത്ഷാ പ​റ​ഞ്ഞു.

വി.​ഡി. സ​വ​ര്‍​ക്ക​ര്‍​ക്ക് ഭാ​ര​ത​ര​ത്ന ന​ല്‍​ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള വാ​ദ​ങ്ങ​ള്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​മി​ത്ഷാ​യു​ടെ പ​രാ​മ​ര്‍​ശ​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. സ​വ​ർ​ക്ക​ർ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ 1857 ലെ ​ഒ​ന്നാം സ്വാ​ത​ന്ത്ര്യ സ​മ​രം കേ​വ​ലം ല​ഹ​ള മാ​ത്ര​മാ​യി ഇ​ന്നും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടേ​നെ​യെ​ന്ന് അ​മി​ത്ഷാ പ​റ​ഞ്ഞു.

സ​വ​ര്‍​ക്ക​ര്‍​ക്ക് വേ​ണ്ടി​യ​ല്ല, ഒ​ന്നാം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ ല​ഹ​ള​യാ​യി വി​ല​യി​രു​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​പ്പെ​ട​ണ​മെ​ന്ന​തു കൊ​ണ്ടു​കൂ​ടി​യാ​ണ് ച​രി​ത്രം മാ​റ്റി എ​ഴു​ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ന​മ്മ​ൾ ആ​രോ​ടും ത​ർ​ക്കി​ക്കാ​നി​ല്ല. എ​ന്താ​ണ് ശ​രി​യെ​ന്ന​ത് നാം ​എ​ഴു​ത​ണം. അ​താ​ണ് നി​ല​നി​ൽ​ക്കേ​ണ്ട ച​രി​ത്ര​മെ​ന്നും അ​മി​ത്ഷാ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.