ചി​ദം​ബ​രം തി​ഹാ​ർ ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി; ഈ ​മാ​സം 24വ​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ക​സ്റ്റ​ഡി​യി​ൽ
Thursday, October 17, 2019 7:52 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി പി.​ചി​ദം​ബ​ര​ത്തെ ഒ​ക്ടോ​ബ​ര്‍ 24 വ​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ചി​ദം​ബ​ര​ത്തെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന ഇ​ഡി​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഇ​തേ​ത്തു​ട​ർ​ന്നു ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി തി​ഹാ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ചി​ദം​ബ​രം പു​റ​ത്തി​റ​ങ്ങി.

ക​സ്റ്റ​ഡി കാ​ല​ത്ത് പ്ര​ത്യേ​ക സെ​ല്ലും വീ​ട്ടി​ല്‍ നി​ന്നു​ള്ള ഭ​ക്ഷ​ണ​വും മ​രു​ന്നും കോ​ട​തി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​സി​യും അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ ഇ​ഡി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ എ​തി​ര്‍​ത്തു. ചി​ദം​ബ​ര​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്നും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കോ​ട​തി​യി​ൽ ഉ​റ​പ്പ് ന​ൽ​കി.

സ​മാ​ന​കേ​സി​ൽ നേ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത ചി​ദം​ബ​രം സെ​പ്റ്റം​ബ​ർ അ​ഞ്ച് മു​ത​ൽ തി​ഹാ​ർ ജ​യി​ലി​ലാ​ണ്. സി​ബി​ഐ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​തു​ട​ര്‍​ന്ന് ചി​ദം​ബ​ര​ത്തെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. കേ​സി​ൽ ചി​ദം​ബ​ര​ത്തെ വീ​ണ്ടും ജ്യു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.