ഊ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച സം​ഭ​വം: പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി
Thursday, October 17, 2019 7:04 PM IST
തൃ​ശൂ​ർ: ഊ​ബ​ർ ടാ​ക്സി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് വാ​ഹ​നം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മൊ​ബൈ​ൽ കോ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളെ കു​ടു​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. പ്ര​തി​ക​ള്‍ ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​ണെ​ന്നും റൂ​റ​ല്‍ എ​സ്‍​പി കെ.​പി വി​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ തൃ​ശൂ​ർ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​നി​ന്നു ഊ​ബ​ർ ടാ​ക്സി വി​ളി​ച്ച പ്ര​തി​ക​ൾ യാ​ത്രാ​മ​ധ്യേ ആ​മ്പ​ല്ലൂ​രി​ല്‍ വ​ച്ച് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് കാ​റു​മാ​യി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​രു​മ്പു​ക​മ്പി​കൊ​ണ്ടു ഡ്രൈ​വ​റു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യും ക​ത്തി​കാ​ട്ടി ഓ​ടി​ക്കു​ക​യും ചെ​യ്ത​ശേ​ഷം ര​ണ്ടം​ഗ സം​ഘം ഊ​ബ​ർ ടാ​ക്സി ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സി​നി​മാ സ്റ്റൈ​ലി​ൽ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന​പ്പോ​ൾ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ല​ടി​യി​ൽ കാ​ർ ഉ​പേ​ക്ഷി​ച്ച് അ​ക്ര​മി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു.

ആ​ലു​വ​യി​ൽ​നി​ന്നാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളി​ലൊ​രാ​ള്‍ കൗ​മാ​ര​ക്കാ​ര​നാ​ണ്. ആ​ക്ര​മ​ണ​ത്തി​ൽ ‌ഡ്രൈ​വ​ർ ക​രു​വാ​പ്പ​ടി പാ​ണ്ടാ​രി രാ​ഗേ​ഷി​നാ​ണ് (34) മ​ർ​ദ​ന​മേ​റ്റ​ത്. ഇ​യാ​ൾ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.