ഇ​ടു​ക്കി​യി​ലെ ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്തു​ള്ള ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു
Thursday, October 17, 2019 5:46 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി ജി​ല്ല​യി​ലേ​ക്ക് മാ​ത്ര​മാ​യി ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്തു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു. നി​യ​ന്ത്ര​ണം പ​ഴ​യ​തു​പോ​ലെ എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ മാ​ത്ര​മാ​ക്കി ചു​രു​ക്കി. ഭേ​ദ​ഗ​തി വ​രു​ത്തി​യു​ള്ള ച​ട്ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ജ​ന​രോ​ക്ഷം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 22നാ​ണ് ഭൂ​പ​തി​വു ച​ട്ട​ത്തി​ൽ(1964) ഭേ​ദ​ഗ​തി വ​രു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പ​ട്ട​യ ഭൂ​മി എ​ന്താ​വ​ശ്യ​ത്തി​നാ​ണോ ന​ൽ​കി​യ​ത് അ​തി​ന് മാ​ത്ര​മേ ഇ​നി ഉ​പ​യോ​ഗി​ക്കാ​നാ​വൂ, കൃ​ഷി​ക്കാ​യി ന​ൽ​കി​യ പ​ട്ട​യ​ഭൂ​മി​യി​ൽ വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ളോ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളോ തു​ട​ങ്ങാ​നാ​വി​ല്ല, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ എ​ന്‍​ഒ​സി വേ​ണം തു​ട​ങ്ങി​യ വി​വാ​ദ ഉ​ത്ത​ര​വാ​ണ് പി​ൻ​വ​ലി​ച്ച​ത്.

മൂ​ന്നാ​റി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ എ​ൻ​ഒ​സി നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. 2010ലെ ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് അ​നു​സ​രി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. ഇ​ത് ച​ട്ട​മാ​ക്ക​ണ​മെ​ന്ന കോ​ട​തി നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ഭേ​ദ​ഗ​തി വ​രു​ത്തി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.