ഈ ​മാ​സം 22ന് രാജ്യവ്യാപക ​ബാ​ങ്ക് പ​ണി​മു​ട​ക്ക്
Thursday, October 17, 2019 4:36 PM IST
ന്യൂ​ഡ​ൽ​ഹി: പൊ​തു മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ ല​യ​നം ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ ഒ​ക്ടോ​ബ​ർ 22ന് ​രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും.

ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളാ​ണ് ദേ​ശീ​യ പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. ഓ​ൾ ഇ​ന്ത്യാ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​നും, ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​നും ചേ​ർ​ന്നാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്.

ഒ​ക്ടോ​ബ​ര്‍ 22-ന് ​ന​ട​ക്കു​ന്ന സ​മ​ര​ത്തി​ല്‍ രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​രും പ​ങ്കു​ചേ​രു​മെ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. സ​മ​രം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്നേ രാ​ജ്യ​ത്തെ ബാ​ങ്കു​ക​ള്‍ നി​ശ്ച​ല​മാ​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.