സ​മു​ദാ​യ സം​ഘ​ട​ന​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ
Thursday, October 17, 2019 9:51 AM IST
തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​സ്യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത് സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ ഇ​ഷ്ട​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി. സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ല. എ​ല്ലാ സ​മു​ദാ​യ സം​ഘ​ട​ന​ക​ളെ​യും നി​രോ​ധി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സാ​ധി​ക്കി​ല്ലെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സി​ന് സം​ഘ​ട​ന​ക​ൾ മ​റു​പ​ടി പ​റ​യും. എ​ൻ​എ​സ്എ​സി​ന്‍റെ നി​ല​പാ​ട് മു​ന്ന​ണി​ക്ക് ക​രു​ത്തു പ​ക​രു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മ​ല്ലാ​ത്ത നി​ല​പാ​ടാ​ണ് എ​സ്എ​ൻ​ഡി​പി​യു​ടേ​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യം എ​സ്എ​ൻ​ഡി​പി നേ​തൃ​ത്വം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. മു​ന്ന​ണി​ക്കെ​തി​രെ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​വ​രെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കു​ക​യാ​ണ് യു​ഡി​എ​ഫ് ചെ​യ്യു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.