സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; 35 പേ​ർ മ​രി​ച്ചു
Thursday, October 17, 2019 10:47 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 35 പേ​ർ മ​രി​ച്ചു. മ​ദീ​ന​യി​ലാ​ണ് സം​ഭ​വം. ഏ​ഷ്യ​ൻ- അ​റ​ബ് വം​ശ​ജ​രാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് സൂ​ച​ന​ക​ൾ. മ​രി​ച്ച​വ​രേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

40ലേ​റെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ദീ​ന​യി​ൽ നി​ന്ന് 170 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഫി​ജ​റ റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​ദീ​ന പോ​ലീ​സി​നെ ഉ​ദ്ധ​രി​ച്ച് സൗ​ദി പ്ര​സ് ഏ​ജ​ൻ​സി​യാ​ണ് അ​പ​ക​ട വി​വ​രം പു​റ​ത്തു വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.