ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ലി​നെ​തി​രെ വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു
Tuesday, October 15, 2019 10:42 PM IST
തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ച് പ​രാ​മ​ർ​ശം ന​ട​ത്തി​യ ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ലി​നെ​തി​രെ കേ​ര​ള വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ഫി​റോ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം. ​സി. ജോ​സ​ഫെ​യ്ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ സ്ത്രീ​ക​ളെ​യു​മാ​ണ് ഫി​റോ​സ് അ​പ​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ജോ​സ​ഫെ​യ്ൻ വാ​ർ​ത്താ കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഫി​റോ​സ് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്ന് പ​റ​യു​ന്നു. പ​ക്ഷേ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഒ​രാ​ൾ ഇ​ത്ര​യും വൃ​ത്തി​കെ​ട്ട രീ​തി​യി​ൽ സ്ത്രീ​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ പാ​ടി​ല്ല. ഇ​ങ്ങ​നെ​യു​ള​ള​വ​രെ സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജോ​സ​ഫെ​യ്ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.