കാഷ്മീ​രി​ൽ കു​ഴി​ബോം​ബ് സ്ഫോ​ട​നം: മ​ല​യാ​ളി ജ​വാ​ന് വീ​ര​മൃ​ത്യു
Tuesday, October 15, 2019 8:14 AM IST
കൊ​ല്ലം: ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ പ​ട്രോ​ളി​ങ്ങി​നി​ടെ കു​ഴി​ബോം​ബ് പൊ​ട്ടി മ​ല​യാ​ളി ജ​വാ​ന് വീ​ര​മൃ​ത്യു. ജ​വാ​ൻ കൊല്ലപ്പെട്ടെന്ന് ബ​ന്ധു​ക്ക​ൾ​ക്കു വി​വ​രം ല​ഭി​ച്ചു. ആ​യൂ​ർ ഇ​ട​യം ആ​ലും​മൂ​ട്ടി​ൽ കി​ഴ​ക്ക​തി​ൽ പ്ര​ഹ്ലാ​ദ​ന്‍റെ മ​ക​ൻ പി.​എ​സ്. അ​ഭി​ജി​ത്ത് (22) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

മൂ​ന്നു വ​ർ​ഷം മു​ൻ​പാ​ണ് അ​ഭി​ജി​ത്ത് ക​ര​സേ​ന​യി​ൽ ചേ‍​ർ​ന്ന​ത്. ഊ​ട്ടി​യി​ലാ​യി​രു​ന്നു ആ​ദ്യ​നി​യ​മ​നം. ക​ഴി​ഞ്ഞ ഓ​ണ​ത്തി​നു വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. അ​വ​ധി​ക്കു ശേ​ഷം കാ​ഷ്മീ​രി​ലേ​ക്കു നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ജ​മ്മു​വി​ലെ മി​ലി​റ്റ​റി ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് മൃ​ത​ദേ​ഹം.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടികൾ ആ​രം​ഭി​ച്ചു. ശ്രീ​ക​ല​യാ​ണു മാ​താ​വ്. സ​ഹോ​ദ​രി: ക​സ്തൂ​രി.​സം​സ്കാ​രം പി​ന്നീ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.