കൂ​ട​ത്താ​യി: ലീ​ഗ് നേ​താ​വ് ഇ​മ്പി​ച്ചി മോ​യി​യെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി
Tuesday, October 15, 2019 7:57 AM IST
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മു​ഖ്യ പ്ര​തി ജോ​ളി​യെ സ​ഹാ​യി​ച്ചെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്ന​തി​നു പി​ന്നാ​ലെ മു​സ്‌​ലീം ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി.

ഓ​മ​ശേ​രി​യി​ലെ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന വി.​കെ.​ഇ​മ്പി​ച്ചി​മോ​യി​യെ​യാ​ണ് പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പാ​ർ​ട്ടി ന​ട​പ​ടി വി​ശ​ദീ​ക​രി​ച്ച​ത്.

ജോ​ളി​ക്ക് ക​രം അ​ട​യ്ക്കാ​നും അ​ഭി​ഭാ​ഷ​ക​നെ ഏ​ർ​പ്പാ​ടാ​ക്കാ​നും സ​ഹാ​യി​ച്ച​ത് ഇ​മ്പി​ച്ചി മോ​യി​യാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ഇ​മ്പി​ച്ചി മോ​യി​യു​ടെ വീ​ട്ടി​ലും മ​ക​ന്‍റെ ക​ട​യി​ലും അ​ന്വേ​ഷ​ണ സം​ഘം റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ർ​ട്ടി ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.