സിം​ബാ​ബ്വെ​യു​ടെ ക്രി​ക്ക​റ്റ് വി​ല​ക്ക് നീ​ക്കി ഐ​സി​സി; നേ​പ്പാ​ളി​നെ​യും തി​രി​ച്ചെ​ടു​ത്തു
Monday, October 14, 2019 11:10 PM IST
ദു​ബാ​യ്: ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ൽ (ഐ​സി​സി) സിം​ബാ​ബ്വെ, നേ​പ്പാ​ൾ എ​ന്നി​വ​യെ മു​ഴു​വ​ൻ സ​മ​യ അം​ഗ​ങ്ങ​ളാ​യി തി​രി​ച്ചെ​ടു​ത്തു. ദു​ബാ​യി​യി​ൽ ചേ​ർ​ന്ന ബോ​ർ​ഡ് മീ​റ്റിം​ഗി​ലാ​ണ് ഐ​സി​സി​യു​ടെ ന​ട​പ​ടി.

സിം​ബാ​ബ്വെ, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു എ​ന്ന കാ​ര​ണ​ത്താ​ൽ ഈ ​വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ് ഐ​സി​സി ഇ​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഐ​സി​സി നി​യ​മാ​വ​ലി​ക്ക​നു​സൃ​ത​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു സ​സ്പെ​ൻ​ഷ​ൻ നീ​ക്കി​യ​ത്.

പൂ​ർ​ണ അം​ഗ​ത്വ​ത്തോ​ടെ​യാ​ണ് സിം​ബാ​ബ്വെ ക്രി​ക്ക​റ്റി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ന്ന​ത്. സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച​തോ​ടെ സിം​ബാ​ബ്വെ​ക്ക് ഐ​സി​സി പു​രു​ഷ അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലും ഐ​സി​സി സൂ​പ്പ​ർ ലീ​ഗി​ലും പ​ങ്കെ​ടു​ക്കാം.

2016-ലാ​ണു നേ​പ്പാ​ളി​നെ ഐ​സി​സി വി​ല​ക്കി​യ​ത്. നേ​പ്പാ​ളി​ന്‍റെ ബോ​ർ​ഡി​ലേ​ക്കു പു​തി​യ ഇ​ല​ക്ഷ​ൻ ന​ട​ത്ത​ണ​മെ​ന്ന ഉ​പാ​ധി​യും ഐ​സി​സി മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. ഐ​സി​സി വ​നി​താ മ​ത്സ​ര​ങ്ങ​ളി​ലെ പ്രൈ​സ് തു​ക വ​ർ​ധി​പ്പി​ക്കാ​നും ഐ​സി​സി ബോ​ർ​ഡ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.