സോ​ണി​യ ഗാ​ന്ധി "​ച​ത്ത എ​ലി’; കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷയെ അ​ധി​ക്ഷേ​പി​ച്ച് ഖ​ട്ട​ർ
Monday, October 14, 2019 9:02 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​ക്കെ​തി​രേ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ ന​ട​ത്തി​യ "​ച​ത്ത എ​ലി’ പ​രാ​മ​ർ​ശം വി​വാ​ദ​ത്തി​ൽ. രാ​ഹു​ൽ ഗാ​ന്ധി രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നു കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ സ്ഥാ​ന​ത്തേ​ക്കു ക​ണ്ടെ​ത്തി​യ​തു സോ​ണി​യ​യെ ആ​ണെ​ന്നും അ​തു ച​ത്ത എ​ലി​ക്കു തു​ല്യ​മാ​ണെ​ന്നു​മാ​യി​രു​ന്നു ഖ​ട്ട​റി​ന്‍റെ പ്ര​സ്താ​വ​ന.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​നു ശേ​ഷം രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യും ഗാ​ന്ധി കു​ടും​ബ​ത്തി​ൽ നി​ന്ന​ല്ലാ​ത്ത പ്ര​സി​ഡ​ന്‍റ് ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്നു പ​റ​യു​ക​യും ചെ​യ്തു. കു​ടും​ബ ഭ​ര​ണം അ​വ​സാ​നി​ക്കു​ക​യാ​ണെ​ന്നു ക​രു​തി ഞ​ങ്ങ​ൾ അ​തി​നെ സ്വാ​ഗ​തം ചെ​യ്തു. എ​ന്നാ​ൽ, മൂ​ന്നു മാ​സം രാ​ജ്യം മു​ഴു​വ​ൻ തെ​ര​ഞ്ഞി​ട്ടും അ​വ​സാ​നം കി​ട്ടി​യ​ത് ആ​രെ​യാ​ണ്? സോ​ണി​യാ ഗാ​ന്ധി. പ​ർ​വ​തം തു​ര​ന്ന് എ​ലി​യെ പി​ടി​ച്ചു, അ​താ​ണെ​ങ്കി​ൽ ച​ത്ത​തു​മാ​യി​രു​ന്നു- ഹ​രി​യാ​ന​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ ഖ​ട്ട​ർ പ​റ​ഞ്ഞു.

ഖ​ട്ട​റി​ന്‍റെ പ്ര​സ്താ​വ​ന സ്ത്രീ ​വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍​ഗ്ര​സ് ഹ​രി​യാ​ന​യി​ലും ഡ​ൽ​ഹി​യി​ലും വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഖ​ട്ട​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​യു​ടെ കേ​ന്ദ്ര ആ​സ്ഥാ​ന​ത്തേ​ക്കും ഹ​രി​യാ​ന​യി​ലെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.