മാ​ന്ദ്യം മ​റി​ക​ട​ക്കാ​ൻ റാ​വു-​മ​ൻ​മോ​ഹ​ൻ മോ​ഡ​ൽ പി​ന്തു​ട​രൂ; നി​ർ​മ​ല​യോ​ടു ഭ​ർ​ത്താ​വ്
Monday, October 14, 2019 6:21 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചും കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ന്‍റെ ഭ​ർ​ത്താ​വും പ്ര​ശ​സ്ത സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​നു​മാ​യ പ​ര​ക​ല പ്ര​ഭാ​ക​ർ. ദി ​ഹി​ന്ദു ദി​ന​പ​ത്ര​ത്തി​ൽ "​എ ലോ​ഡ്സ്റ്റാ​ർ ടു ​സ്റ്റി​ർ ദ ​ഇ​ക്കോ​ണ​മി’ എ​ന്ന ത​ല​ക്കെ​ട്ടി​ലെ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണു പ്ര​ഭാ​ക​റി​ന്‍റെ ഉ​പ​ദേ​ശ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും.

ഇ​ന്ത്യ​ൻ സാ​ന്പ​ത്തി​ക രം​ഗ​ത്തെ പൂ​ർ​വ​സ്ഥി​യി​ൽ എ​ത്തി​ക്കാ​ൻ ന​ര​സിം​ഹ റാ​വു​മ​ൻ​മോ​ഹ​ൻ സിം​ഗ് മോ​ഡ​ൽ സാ​ന്പ​ത്തി​ക മാ​തൃ​ക ന​ട​പ്പാ​ക്ക​ണം. ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ പ​ദ്ധ​തി​ക്കു സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​പോ​ലെ റാ​വു​വി​ന്‍റെ സാ​ന്പ​ത്തി​ക ന​യം ശ​ക്ത​മാ​യ അ​ടി​ത്ത​റ ന​ൽ​കു​മെ​ന്നും പ്ര​ഭാ​ക​ർ ലേ​ഖ​ന​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​ര​സിം​ഹ​റാ​വു​വും മ​ൻ​മോ​ഹ​ൻ സിം​ഗും ന​ട​പ്പാ​ക്കി​യ പ്ര​വ​ർ​ത്ത​ന രീ​തി കാ​ൽ​നൂ​റ്റാ​ണ്ടാ​യി ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ പ്ര​ഭാ​ക​ർ, നെ​ഹ്റു​വി​യ​ൻ സാ​ന്പ​ത്തി​ക ച​ട്ട​ക്കൂ​ടി​നെ അ​ധി​ക്ഷേ​പി​ക്കു​ന്ന ബി​ജെ​പി നി​ല​പാ​ടി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. നെ​ഹ്റു​വി​യ​ൻ മോ​ഡ​ലി​നെ വി​മ​ർ​ശി​ക്കു​ക എ​ന്ന​തി​ലേ​ക്കു ബി​ജെ​പി​യു​ടെ സാ​ന്പ​ത്തി​ക ത​ത്വ​ശാ​സ്ത്ര​വും അ​തി​ന്‍റെ പ്രാ​യോ​ഗി​ക​ത​യും പ​രി​മി​ത​പ്പെ​ട്ടെ​ന്നും പ്ര​ഭാ​ക​ർ വി​മ​ർ​ശി​ച്ചു.

സാ​ന്പ​ത്തി​ക​ന​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ മാ​റ്റ​ത്തി​നു ത​യ്യാ​റാ​കാ​തി​രി​ക്കു​ന്പോ​ൾ, ഒ​ന്നി​നു പി​റ​കെ മ​റ്റൊ​ന്ന് എ​ന്ന രീ​തി​യി​ൽ ഒ​രോ മേ​ഖ​ല​യും വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തീ​വ ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​യി ത​ന്നെ​യാ​ണ് ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ലേ​ഖ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.