കൂ​ട​ത്താ​യി: ഷാ​ജു​വി​നെ​യും സ​ക്ക​റി​യ​യേ​യും ഇ​ന്ന് ചോ​ദ്യം ചെ​യ്യും
Monday, October 14, 2019 12:09 PM IST
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക്കേ​സി​ല്‍ ജോ​ളി​യു​ടെ ഭ​ര്‍​ത്താ​വ് ഷാ​ജു​വി​നെ ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വ​ട​ക​ര​യി​ലെ എ​സ്പി ഓ​ഫീ​സി​ല്‍ എ​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ഷാ​ജു​വി​ന്‍റെ അ​ച്ഛ​ൻ സ​ക്ക​റി​യ​യോ​ടും വ​ട​ക​ര റൂ​റ​ൽ എ​സ്പി ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ഉ​ള്ള ജോ​ളി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണ്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലും ഷാ​ജു​വി​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഷാ​ജു​വി​ന്‍റെ ആ​ദ്യ​ഭാ​ര്യ സി​ലി​യു​ടെ​യും മ​ക​ള്‍ അ​ല്‍​ഫൈ​ന്‍റെ​യും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘം ഷാ​ജു​വി​നോ​ട് ചോ​ദി​ച്ച​റി​യും.

ജോ​ളി ഷാ​ജു​വി​നെ​തി​രെ​യും മൊ​ഴി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തേ​തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഷാ​ജു​വി​നെ വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.