റ​ഫാ​ലി​ൽ ബി​ജെ​പി​ക്ക് കു​റ്റ​ബോ​ധം: രാ​ഹു​ൽ ഗാ​ന്ധി
Monday, October 14, 2019 6:00 AM IST
മും​ബൈ: റ​ഫാ​ൽ ക​രാ​റി​ലെ അ​ഴി​മ​തി വീ​ണ്ടും ഉ​യ​ർ​ത്തി രാ​ഹു​ൽ ഗാ​ന്ധി. മ​ഹാ​രാ​ഷ്ട്രാ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ലാ​ണ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മു​ഖ്യ പ്ര​ചാ​ര​ണ ആ​യു​ധ​മാ​യ റ​ഫാ​ൽ രാ​ഹു​ൽ വീ​ണ്ടും ഉ​യ​ർ​ത്തി​യ​ത്. റ​ഫാ​ൽ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് ഇ​പ്പോ​ൾ കു​റ്റ​ബോ​ധ​മു​ണ്ടെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. റ​ഫാ​ലി​ൽ ക​ള​വ് ന​ട​ന്ന​താ​യി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കെ​ല്ലാം അ​റി​യാം. പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പാ​ടി​ൽ ഇ​ട​പെ​ടു​ന്ന​താ​യി പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​യ കു​റി​പ്പ് എ​ഴു​തി. ഇ​തി​ൽ തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​തു​കൊ​ണ്ടാ​ണ​ത്- രാ​ഹു​ൽ പ​റ​ഞ്ഞു.

റ​ഫാ​ൽ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റ് ചെ​യ്ത​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ളു​ടെ മ​ന​സി​ൽ കു​റ്റ​ബോ​ധ​മു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഫാ​ൽ ക​രാ​റി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​താ​യി പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ർ​പോ​ലും പ​റ​യു​ന്നു. ഈ ​സ​ത്യ​ത്തി​ൽ​നി​ന്നും മോ​ദി​ക്കോ അ​മി​ത് ഷാ​യ്ക്കോ ബി​ജെ​പി​ക്കോ ആ​ർ​ക്കും ഓ​ടി​യൊ​ളി​ക്കാ​നാ​വി​ല്ല- രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​ക​രാ​ർ ബി​ജെ​പി​യെ ഇ​പ്പോ​ഴും വേ​ദ​നി​പ്പി​ക്കു​ന്നു. അ​തി​നാ​ൽ ന​മ്മു​ടെ പ്ര​തി​രോ​ധ​മ​ന്ത്രി ത​ന്നെ റ​ഫാ​ൽ‌ വി​മാ​നം വാ​ങ്ങാ​ൻ ഫ്രാ​ൻ​സി​ലേ​ക്കു​പോ​യി. യു​ദ്ധ​വി​മാ​നം വാ​ങ്ങാ​ൻ ഇ​തു​വ​രെ ആ​രും ഇ​തു​പോ​ലെ മ​റ്റൊ​രു രാ​ജ്യ​ത്തി​ലേ​ക്കു​പോ​യി​ട്ടി​ല്ല- രാ​ഹു​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.