അ​തി​ർ​ത്തി​യി​ൽ പാ​ക് വെ​ടി​വ​യ്പ്; ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു
Monday, October 14, 2019 3:57 AM IST
ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ​ക​രാ​ർ ലം​ഘി​ച്ച് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ ഉ​റി സെ​ക്ട​റി​ലാ​ണ് പ്ര​കോ​പ​ന​മി​ല്ലാ​തെ പാ​ക് സൈ​ന്യം വെ​ടി​യു​തി​ർ​ത്ത​ത്.

ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ പാ​ക് സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ജ​വാ​ന് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.