വാ​ദം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ; അ​യോ​ധ്യ​യി​ൽ ര​ണ്ടു മാ​സ​ത്തേ​ക്കു നി​രോ​ധ​നാ​ജ്ഞ
Sunday, October 13, 2019 11:25 PM IST
ല​ക്നോ: രാ​മ​ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ ത​ർ​ക്ക ഭൂ​മി​യു​ള്ള അ​യോ​ധ്യ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഡി​സം​ബ​ർ പ​ത്തു വ​രെ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. അ​യോ​ധ്യ ത​ർ​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ അ​ടു​ത്ത മാ​സം വി​ധി വ​രാ​നി​രി​ക്കെ​യാ​ണ് ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് മേ​ഖ​ല​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്.

ന​വം​ബ​ർ 17-നാ​ണു ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി വി​ര​മി​ക്കു​ന്ന​ത്. അ​തി​നു മു​ന്പാ​യി കേ​സി​ൽ വാ​ദം പൂ​ർ​ത്തി​യാ​ക്കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​നാ​ണു കോ​ട​തി​യു​ടെ നീ​ക്കം. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണു കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

മ​ധ്യ​സ്ഥ​നീ​ക്കം പ​രാ​ജ​യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം മു​ത​ൽ കേ​സി​ൽ അ​ന്തി​മ വാ​ദം തു​ട​ങ്ങി​യ​ത്. അ​യോ​ധ്യ കേ​സി​ലെ വാ​ദം ഒ​ക്ടോ​ബ​ർ 18-നു ​മു​ന്പ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സം മു​ഴു​വ​നും സാ​ധാ​ര​ണ ദി​വ​സം നാ​ലു മ​ണി വ​രെ​യെ​ന്ന​ത് അ​ഞ്ചു മ​ണി വ​രെ നീ​ട്ടി​യും ബെ​ഞ്ച് വാ​ദം കേ​ൾ​ക്കു​ന്നു​ണ്ട്.

അ​യോ​ധ്യ​യി​ലെ 2.77 ഏ​ക്ക​ർ ഭൂ​മി സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ്, നി​ർ​മോ​ഹി അ​ഖാ​ഡ, രാം ​ല​ല്ല എ​ന്നി​വ​ർ​ക്കാ​യി വീ​തി​ച്ചു ന​ൽ​കി​യ അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ​യു​ള്ള 13 ഹ​ർ​ജി​ക​ളാ​ണ് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​യോ​ധ്യ വി​ഷ​യ​ത്തി​ൽ കേ​വ​ലം ഭൂ​മി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പ​ട്ട പ്ര​ശ്ന​ങ്ങ​ൾ മാ​ത്ര​മേ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ എ​ന്നു കോ​ട​തി നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.