മം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
Sunday, October 13, 2019 10:13 PM IST
കോ​ഴി​ക്കോ​ട്: മം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ വി​ഷം ക​ഴി​ച്ചു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച മ​ല​യാ​ളി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. കാ​സ​ർ​കോ​ഡ് കോ​ളി​യ​ടു​ക്ക സ്വ​ദേ​ശി വി​ഷ്ണു, നെ​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി ഗ്രീ​ഷ്മ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​വ​രെ വി​ഷം ക​ഴി​ച്ച നി​ല​യി​ൽ മം​ഗ​ളൂ​രു​വി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ത്മ​ഹ​ത്യ​ക്കു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

കോ​ളി​യ​ടു​ക്കം പു​ത്തി​രി​ക്കു​ന്നി​ലെ രാ​ധാ​കൃ​ഷ്ണ​ൻ-​ജ്യോ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണു വി​ഷ്ണു. മം​ഗ​ളൂ​രു​വി​ലെ കോ​ള​ജി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.