രാ​ജ്യം ത​ക​രു​ന്പോ​ൾ എ​ന്തു​കൊ​ണ്ട് ഈ ​നി​ശ​ബ്ദ​ത?; ചോ​ദ്യ​മെ​റി​ഞ്ഞ് ക​ണ്ണ​ൻ
Sunday, October 13, 2019 9:10 PM IST
കൊ​ച്ചി: കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​യു​ക​യും കാ​ഷ്മീ​രി​ക​ളെ ത​ട​വി​ലാ​ക്കു​ക​യും ചെ​യ്ത ഭ​ര​ണ​കൂ​ട​ന​ട​പ​ടി​യി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​ൽ രാ​ഷ്ട്രീ​യ നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ഐ​എ​എ​സ് പ​ദ​വി ഉ​പേ​ക്ഷി​ച്ച മ​ല​യാ​ളി ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ.

ഭ​ര​ണ​ഘ​ട​ന​യു​ടെ 370 ാം വ​കു​പ്പ് ഏ​ക​പ​ക്ഷീ​യ​മാ​യി റ​ദ്ദാ​ക്കി​യ​തി​ലൂ​ടെ കാ​ഷ്മീ​രി​ക​ളെ ഇ​ന്ത്യ​യി​ൽ​നി​ന്ന് അ​ക​റ്റു​ക​യാ​ണു ചെ​യ്ത​ത്. ഭ​ര​ണ​കൂ​ട​വും ജു​ഡീ​ഷ​റി​യും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും കാ​ഷ്മീ​രി​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ൻ മു​ന്നോ​ട്ടു വ​രാ​ത്ത​തു​കൊ​ണ്ടാ​ണ് താ​ൻ ഐ​എ​എ​സ് ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും കേ​ര​ള സം​സ്ഥാ​ന ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ സം​സാ​രി​ക്ക​വെ ക​ണ്ണ​ൻ പ​റ​ഞ്ഞു.

രാ​ജ്യം ത​ക​രു​ന്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണു പൗ​ര​ൻ​മാ​ർ നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്ന​തെ​ന്നും ശ്രീ​രാ​മ​ന്‍റെ കാ​ല​ത്തു പോ​ലും പ്ര​ജ​ക​ൾ​ക്കു ചോ​ദ്യം ചോ​ദി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.