ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ൻ​ഡി​പി​ക്ക് പ്ര​ത്യേ​കി​ച്ചൊ​രു നി​ല​പാ​ടി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി
Sunday, October 13, 2019 8:28 PM IST
ആ​ല​പ്പു​ഴ: നിയമസഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന് പ്ര​ത്യേ​കി​ച്ചൊ​രു നി​ല​പാ​ടി​ല്ലെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ​ക്കു​റി​ച്ച് പ്ര​വ​ചി​ക്കാ​നി​ല്ല. യു​ഡി​എ​ഫി​നെ​യോ എ​ല്‍​ഡി​എ​ഫി​നെ​യോ പി​ന്തു​ണ​ച്ച് എ​സ്എ​ന്‍​ഡി​പി പ്ര​സ്താ​വ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ മു​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ന് പ​ത്ത് ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​സ്താ​വ​ന തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചി​ല ശ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. അ​തി​ന് അ​തി​ന്‍റേ​താ​യ കാ​ര​ണ​ങ്ങ​ളു​ണ്ട്. എ​ല്ലാ മു​ന്ന​ണി​ക​ളോ​ടും ഒ​രേ നി​ല​പാ​ടാ​ണ് എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​നു​ള്ള​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര് തോ​റ്റാ​ലും ജ​യി​ച്ചാ​ലും ഒ​ന്നും സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്നി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.