മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ര​ണം: മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് ശ്രീ​റാം; സ​സ്പെ​ൻ​ഷ​ൻ നീ​ട്ടി
Wednesday, October 9, 2019 7:28 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ താ​ൻ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് ശ്രീ​റാം ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കി. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ വാ​ഹ​നം ഓ​ടി​ച്ച​തു താ​ന​ല്ലെ​ന്നും ഏ​ഴ് പേ​ജു​ള്ള വി​ശ​ദീ​ക​ര​ണ​ക്കു​റി​ൽ ശ്രീ​റാം പ​റ​യു​ന്നു.

സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും ശ്രീ​റാം ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം ശ്രീ​റാ​മി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ സ​ർ‌​ക്കാ​ർ 60 ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി.

അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വ​ഫ സു​ഹൃ​ത്താ​ണ്. അ​വ​രാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത അ​പ​ക​ട​മാ​ണ് സം​ഭ​വി​ച്ച​ത്. അ​പ​ക​ടം ഉ​ണ്ടാ​യ​പ്പോ​ൾ ബ​ഷീ​റി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും ശ്രീ​റാം പ​റ​ഞ്ഞു. ഓ​ഗ​സ്റ്റി​ലാ​ണ് ശ്രീ​റാം സ​ഞ്ച​രി​ച്ച വാ​ഹ​ന​മി​ടി​ച്ച് ബ​ഷീ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.