ഡി​എ​ൻ​എ പ​ത്രം മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ച്ച​ടി നി​ർ​ത്തു​ന്നു
Wednesday, October 9, 2019 3:31 PM IST
ന്യൂ​ഡ​ൽ​ഹി: ഡി​എ​ൻ​എ പ​ത്രം ര​ണ്ട് എ​ഡി​ഷ​നു​ക​ളി​ലെ അ​ച്ച​ടി നി​ർ​ത്തു​ന്നു. മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നീ എ​ഡി​ഷ​നു​ക​ളു​ടെ അ​ച്ച​ടി നി​ർ​ത്താ​നാ​ണ് നി​ല​വി​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച​ത്തെ പ​ത്ര​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ​ത്രാ​ധി​പ സ​മി​തി​യു​ടെ അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ലേ​ക്ക് പ​ത്ര​ത്തെ മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ച്ച​ടി നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

യു​വ വാ​യ​ന​ക്കാ​രി​ൽ ഏ​റി​യ പ​ങ്കും അ​ച്ച​ടി​ച്ച് കൈ​ക​ളി​ലെ​ത്തു​ന്ന പ​ത്ര​ത്തേ​ക്കാ​ൾ ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ കൂ​ടി വാ​ർ​ത്ത​ക​ൾ അ​റി​യാ​ൻ ശ്ര​മി​ക്കു​ന്ന​വ​രാ​ണ് എ​ന്നു​ള്ള തി​രി​ച്ച​റി​വും ഈ ​തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഡി​എ​ൻ​എ വെ​ബ്സൈ​റ്റ് ആ​യി തു​ട​രു​മെ​ന്നും അ​ധി​കം വൈ​കാ​തെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നെ​ത്തു​മെ​ന്നും അ​റി​യി​പ്പു​ണ്ട്. ഒ​ന്നി​ലേ​റെ മാ​സ​ങ്ങ​ളി​ലേ​ക്കും ഒ​രു വ​ർ​ഷ​ത്തേ​ക്കു​മൊ​ക്കെ പ​ത്രം തു​ക​യ​ട​ച്ച് സ​ബ്സ്ക്രൈ​ബ് ചെ​യ്തി​ട്ടു​ള്ള​വ​രോ​ട് അ​തി​ന്‍റെ ര​സീ​തു​മാ​യെ​ത്താ​നും ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.