ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജ​യ്നി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം
Monday, September 23, 2019 3:21 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജ​യ്നി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം. സ​ര​സ്വ​തി വി​ഹാ​റി​ലെ വീ​ട്ടി​ൽ ക​ള്ള​ൻ ക​യ​റി​യ​താ​യി ജ​യ്ൻ ഞാ​യ​റാ​ഴ്ച പ​രാ​തി​പ്പെ​ട്ടു.

മോ​ഷ​ണ​ത്തി​ന്‍റെ​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ചി​ല ചി​ത്ര​ങ്ങ​ളും ജ​യ്ൻ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചു. മ​ണി​ക്കൂ​റു​ക​ൾ ക​ള്ള​ൻ വീ​ട്ടി​ൽ ചെ​ല​വ​ഴി​ച്ചെ​ന്നും ഡ​ൽ​ഹി പോ​ലീ​സി​നെ ക​ള്ള​ൻ​മാ​ർ​ക്കു ഭ​യ​മി​ല്ലെ​ന്നും മ​ന്ത്രി ട്വി​റ്റ​റി​ൽ എ​ഴു​തി. സം​ഭ​വം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നു മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.