ക​ർ​ണാ​ട​ക ദു​രി​താ​ശ്വാ​സ നി​ധി; 10 ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ല്‍​കി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍
Sunday, September 22, 2019 11:10 PM IST
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് പ​ത്ത് ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ല്‍​കി ക​ര്‍​ണാ​ട​ക സ്റ്റേ​റ്റ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍. വെ​ള്ള​പ്പൊ​ക്ക ദു​രിതബാധിത​ര്‍​ക്കാ​യു​ള്ള ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കാ​ണ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഭാ​വ​ന ന​ല്‍​കി​യ​ത്.

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ചെ​ക്ക് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ സ്വീ​ക​രി​ച്ചു. ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് പു​റ​മെ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ടൈ​റ്റി​ല്‍ സ്‌​പോ​ണ്‍​സ​റാ​യ പേ​ടി​എം 70 ല​ക്ഷം രൂ​പ​യും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു.

പ്ര​ള​യ​ത്തി​ല്‍ 22 ജി​ല്ല​ക​ളി​ലെ 103 താ​ലൂ​ക്കു​ക​ളാ​ണ് വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​ത്. പ്രളയത്തെ തുടർന്നു ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കേ​ണ്ടി വ​ന്നിരുന്നു. 2.40 ല​ക്ഷ​ത്തി​ല​ധി​കം വീ​ടു​ക​ള്‍​ക്കാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.