ഡി​കോ​ക്ക് തി​ള​ങ്ങി; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഒ​ന്പ​തു വി​ക്ക​റ്റ് ജ​യം; പ​ര​ന്പ​ര സ​മ​നി​ല​യി​ൽ
Sunday, September 22, 2019 10:11 PM IST
ബം​ഗ​ളു​രു: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ന്‍റി 20 പ​ര​ന്പ​ര സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ ഒ​ന്പ​തു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണു സ​ന്ദ​ർ​ശ​ക​ർ പ​ര​ന്പ​ര​യി​ൽ സ​മ​നി​ല പി​ടി​ച്ച​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 135 റ​ണ്‍​സ് ല​ക്ഷ്യം 16.5 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക മ​റി​ക​ട​ന്നു.

നാ​യ​ക​ൻ ക്വി​ന്‍റ​ൻ ഡി ​കോ​ക്കി​ന്‍റെ പ്ര​ക​ട​ന​മാ​ണു ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ജ​യ​മൊ​രു​ക്കി​യ​ത്. ഡി​കോ​ക്ക് 52 പ​ന്തി​ൽ​നി​ന്ന് 79 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. അ​ഞ്ചു സി​ക്സ​റും ആ​റു ബൗ​ണ്ട​റി​ക​ളും നാ​യ​ക​ൻ പാ​യി​ച്ചു. തെം​ബ ബാ​വു​മ 27 റ​ണ്‍​സു​മാ​യി ജ​യ​ത്തി​ൽ നാ​യ​ക​നു കൂ​ട്ടു​നി​ന്നു. റീ​സ ഹെ​ന്‍റി​ക്ക​സാ​ണ് (28) പു​റ​ത്താ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റ്സ്മാ​ൻ.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റു ചെ​യ്ത ഇ​ന്ത്യ​ക്കു നി​ശ്ചി​ത ഓ​വ​റി​ൽ ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 134 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. ശി​ഖ​ർ ഖ​വാ​ൻ (36), റി​ഷ​ഭ് പ​ന്ത് (19), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (14), ര​വീ​ന്ദ്ര ജ​ഡേ​ജ (19) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​വ​ർ. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി ഒ​ന്പ​തു റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി റ​ബാ​ദ മൂ​ന്നും ഹെ​ന്‍റി​ക്ക​സ്, ഫോ​ർ​ച്യു​ൻ എ​ന്നി​വ​ർ ര​ണ്ടും വി​ക്ക​റ്റ് നേ​ടി.

പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ച​പ്പോ​ൾ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ജ​യി​ച്ചു. നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ പ്ര​ക​ട​ന​മാ​ണു ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു ജ​യ​മൊ​രു​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.