തി​രു​വ​ല്ല​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു; നാ​ലു യു​വാ​ക്ക​ൾ​ക്കു ദാ​രു​ണാ​ന്ത്യം
Sunday, September 22, 2019 11:44 PM IST
കോ​ഴ​ഞ്ചേ​രി: തി​രു​വ​ല്ല കു​ന്പ​നാ​ട് ക​ല്ലു​മാ​ലി​ക്ക​ൽ​പ്പ​ടി​യി​ൽ കാ​റും ക​ഐ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു നാ​ലു യു​വാ​ക്ക​ൾ മ​രി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രാ​യ നാ​ലു യു​വാ​ക്ക​ളാ​ണു ത​ൽ​ക്ഷ​ണം മ​രി​ച്ച​ത്. മ​രി​ച്ച​വ​ർ ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി​ക​ളാ​ണ്. വാ​ക്കേ​മ​ണ്ണി​ൽ സാം ​തോ​മ​സി​ന്‍റെ മ​ക​ൻ ബെ​ൻ ഉ​മ്മ​ൻ തോ​മ​സ് (27), മം​ഗ​ല​ശേ​രി​ൽ ജോ​ബി (36), ത​റ​വേ​ലി​ൽ ശ​ശി​യു​ടെ മ​ക​ൻ അ​നൂ​പ് എ​സ്. പ​ണി​ക്ക​ർ (25), അ​നി​ൽ (40) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.45 ഓ​ടെ​യാ​ണ് അ​പ​ക​ടം. കോ​ഴ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന ഷെ​വ​ർ​ലെ​റ്റ് ഒ​പ്റ്റെ​യ​റ കാ​ർ എ​തി​ർ​ദി​ശ​യി​ൽ തി​രു​വ​ല്ല​യി​ൽ​നി​ന്നു പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു വ​ന്ന ക​ഐ​സ്ആ​ർ​ടി​സി വേ​ണാ​ട് ബ​സി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​ശേ​ഷം ത​ക​ർ​ന്ന കാ​റി​ൽ കു​ടു​ങ്ങി​യ​വ​രെ തി​രു​വ​ല്ല​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷ​സേ​ന എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​പ്പോ​ഴേ​ക്കും മൂ​ന്നു​പേ​ർ മ​രി​ച്ചി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ അ​നി​ലി​നെ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ നാ​ര​ങ്ങാ​നം മാ​വു​ങ്ക​ൽ അ​രു​ണ്‍​കു​മാ​റി​നെ​യും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ഖ​ത്തു സാ​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് അ​രു​ണ്‍​കു​മാ​റി​നെ പു​ഷ്പ​ഗി​രി​യി​ലെ​ത്തി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി ത​റ​വേ​ലി​ൽ അ​നീ​ഷി​നെ (38) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​വ​ർ കോ​ഴ​ഞ്ചേ​രി​യി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.