ഗു​ജ​റാ​ത്തി​ൽ ര​ണ്ട് നിയമസഭാ സീ​റ്റു​ക​ളി​ൽ​കൂ​ടി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്
Sunday, September 22, 2019 8:16 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ൽ ര​ണ്ട് നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ൽ​കൂ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ ആ​റ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഗു​ജ​റാ​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

രാ​ധ​ൻ​പു​ർ, ബ​യാ​ഡ് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഞാ​യ​റാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ഹാ​രാ​ഷ്‌​ട്ര, ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും18 സം​സ്ഥാ​ന​ങ്ങ​ളി​ലെ 65 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ബി​ഹാ​റി​ലെ ഒ​രു ലോ​ക്സ​ഭാ സീ​റ്റി​ലേ​ക്കു​മു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും അ​ടു​ത്ത മാ​സം 21-ന് ​ഒ​റ്റ ഘ​ട്ട​മാ​യി ന​ട​ക്കും. എ​ല്ലാ​യി​ട​ത്തും വോ​ട്ടെ​ണ്ണ​ൽ ഒ​ക്ടോ​ബ​ർ 24നാ​ണ്.

ശ​നി​യാ​ഴ്ച​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള 18 സം​സ്ഥാ​ന​ങ്ങ​ളി​ലെ 63 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. സം​സ്ഥാ​ന​ത്ത് വ​ട്ടി​യൂ​ർ​ക്കാ​വ്, കോ​ന്നി, അ​രൂ​ർ, എ​റ​ണാ​കു​ളം, മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.