പാ​ക് അ​ധീ​ന കാ​ഷ്മീ​ർ നെ​ഹ്റു​വി​ന്‍റെ സൃ​ഷ്ടി; വീ​ണ്ടും "​ച​രി​ത്രം ചി​ക​ഞ്ഞ്’ അ​മി​ത് ഷാ
Sunday, September 22, 2019 5:58 PM IST
മും​ബൈ: കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ വീ​ണ്ടും കു​റ്റ​പ്പെ​ടു​ത്തി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​പാ​ക് അ​ധീ​ന കാ​ഷ്മീ​ർ രൂ​പം കൊ​ള്ളാ​ൻ കാ​ര​ണം നെ​ഹ്റു​വാ​ണെ​ന്നും സ​ർ​ദാ​ർ പ​ട്ടേ​ൽ കാ​ഷ്മീ​ർ വി​ഷ​യം കൈ​കാ​ര്യം ചെ​യ്തി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നെ​ന്നും ഷാ ​അ​വ​കാ​ശ​പ്പെ​ട്ടു.

1947-ൽ ​നെ​ഹ്റു അ​ന​വ​സ​ര​ത്തി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​താ​ണു പാ​ക് അ​ധീ​ന കാ​ഷ്മീ​രു​ണ്ടാ​കാ​ൻ കാ​ര​ണം. പാ​ക്കി​സ്ഥാ​ൻ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്കെ​തി​രെ ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി പൊ​രു​തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു നെ​ഹ്റു​വി​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​നം. നെ​ഹ്റു ഇ​ങ്ങ​നെ ചെ​യ്തി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ആ ​ഭാ​ഗം ഇ​ന്ത്യ​യു​ടേ​താ​കു​മാ​യി​രു​ന്നു. സ​ർ​ദാ​ർ വ​ല്ല​ഭ് ഭാ​യി പ​ട്ടേ​ലാ​യി​രു​ന്നു കാ​ഷ്മീ​ർ വി​ഷ​യം കൈ​കാ​ര്യം ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. പ​ട്ടേ​ൽ കൈ​കാ​ര്യം ചെ​യ്ത നാ​ട്ടു​രാ​ജ്യ​ങ്ങ​ളെ​ല്ലാം ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി​ത്തീ​ർ​ന്നു- മും​ബൈ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ആ​ർ​ട്ടി​ക്കി​ൾ 370, 35 എ ​എ​ന്നി​വ എ​ടു​ത്തു​മാ​റ്റി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ധീ​ര​ത​യെ അ​ഭി​ന​ന്ദി​ക്കു​ന്നു. രാ​ഹു​ൽ ഗാ​ന്ധി പ​റ​യു​ന്നു ആ​ർ​ട്ടി​ക്കി​ൾ 370 രാ​ഷ്ട്രീ​യ​വി​ഷ​യ​മാ​ണെ​ന്ന്. രാ​ഹു​ൽ ഇ​പ്പോ​ഴാ​ണു രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ബി​ജെ​പി​യു​ടെ മൂ​ന്നു ത​ല​മു​റ​ക​ളാ​ണ് ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കാ​നാ​യി പോ​രാ​ടി​യ​ത്. കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് എ​ന്ന വാ​ദ​ത്തി​ന് ആ​ർ​ട്ടി​ക്കി​ൾ 370 ത​ട​സ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ കാ​ഷ്മീ​ർ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഭാ​ഗ​മാ​ണ് എ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യാ​മെ​ന്നും അ​മി​ത് ഷാ ​അ​വ​കാ​ശ​പ്പെ​ട്ടു.

ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നു ശേ​ഷം കാ​ഷ്മീ​രി​ൽ ഒ​രു വെ​ടി​വ​യ്പ് പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഭീ​ക​ര​വാ​ദം അ​വ​സാ​നി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.