വ​ട്ടി​യൂ​ർ​കാ​വി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പ​ത്മ​ജ
Sunday, September 22, 2019 3:59 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ‌​കാ​വ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്ക​ണ​മെ​ന്ന് താ​ൻ ആ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്നും തൃ​ശൂ​രാ​ണ് ത​ന്‍റെ പ്ര​വ​ർ​ത്ത​ന മ​ണ്ഡ​ല​മെ​ന്നും പ​ദ്മ​ജ പ​റ​ഞ്ഞു.

മു​ര​ളി ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് എ​ന്തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും ത​നി​ക്ക് ത​ന്‍റേ​താ​യ വ്യ​ക്തി​ത്വ​മു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ട്ടി​യൂ​ർ​കാവി​ൽ പാ​ർ​ട്ടി​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കു​ക​യെ​ന്നും പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​യി​രു​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ എം​പി പ​റ​ഞ്ഞ​രു​ന്ന​ത്. വ​ട്ടി​യൂ​ർ​കാ​വി​ൽ ത​ന്‍റെ കു​ടും​ബ​ത്തി​ൽ നി​ന്ന് സ്ഥാ​നാ​ർ​ഥി വേ​ണ്ടെ​ന്നും പ​ത്മ​ജ​യെ നി​ർ​ത്തി​യാ​ൽ കു​ടും​ബ​വാ​ഴ്ച​യെ​ന്ന് ആ​രോ​പ​ണ​മു​യ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.