ബാ​ലാ​ക്കോ​ട്ടി​ലെ ജ​യ്ഷെ കേ​ന്ദ്ര​ങ്ങ​ള്‍ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ട്
Sunday, September 22, 2019 3:20 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​ക്കോ​ട്ടി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി ത​ക​ർ​ത്ത ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ള്‍ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ഇ​ന്ത്യ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നാ​യി നാ​ൽ​പ്പ​തോ​ളം ഭീ​ക​ര​ർ ഇ​വി​ടെ പ​രി​ശീ​ല​നം ന​ട​ത്തി​വ​രു​ന്ന​താ​യി ദേ​ശീ​യ​മാ​ധ്യ​മ​മാ​യ ഹി​ന്ദു​സ്ഥാ​ൻ ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു ക​ള​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ആ​ക്ര​മ​ണ നീ​ക്ക​വു​മാ​യി ജ​യ്ഷെ ഭീ​ക​ര​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പു​ൽ​വാ​മ​യി​ൽ സി​ആ​ർ​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു​നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന ന​ട​ത്തി​യ പ്രത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ബാ​ലാ​ക്കോ​ട്ടി​ലെ ജ​യ്ഷെ കേ​ന്ദ്ര​ങ്ങ​ള്‍ ത​ക​ര്‍​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.