തി​രി​ച്ച​ടി​ക്കും, ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​റാ​ൻ; അ​ന്വേ​ഷ​ണം തീ​ർ​ന്നാ​ൽ ന​ട​പ​ടി​യെ​ന്ന് സൗ​ദി
Sunday, September 22, 2019 5:07 AM IST
റി​യാ​ദ്: അ​രാം​കോ ആ​ക്ര​മ​ണ​ത്തി​നു തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് സൗ​ദി അ​റേ​ബ്യ. ഇ​റാ​നാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നും സൗ​ദി ആ​വ​ർ​ത്തി​ച്ചു. അ​രാം​കോ​യ്ക്കു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നു പ്ര​തി​ക​ര​ണ​മു​ണ്ടാ​കും. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ദ​ൽ അ​ൽ ജു​ബീ​ർ പ​റ​ഞ്ഞു.

സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി സൗ​ദി കൂ​ടി​യാ​ലോ​ചി​ക്കു​ക​യാ​ണ്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. എ​ന്നാ​ൽ ന​ട​പ​ടി​ക​ളെ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​നാ​വി​ല്ലെ​ന്നും ജു​ബീ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. റി​യാ​ദി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​രാം​കോ​യ്ക്കു നേ​രേ​യു​ണ്ടാ​യ ഡ്രോ​ൺ, മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ യെ​മ​നി​ൽ‌​നി​ന്ന​ല്ല ഉ​ണ്ടാ​യ​ത്. വ​ട​ക്കു​നി​ന്നാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ കൃ​ത്യം സ്ഥാ​നം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും ജു​ബീ​ർ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലു​ള്ള ശ​ക്തി​ക​ളെ അ​പ​ല​പി​ക്കാ​നും ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ത്തു​ന്ന വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​ത്ത പ്ര​വ​ർ​ത്തി​ക​ൾ​ക്കെ​തി​രെ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഉ​റ​ച്ച​തും ശ​ക്ത​വു​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സൗ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ‌ സൗ​ദി​യി​ലേ​ക്കും യു​എ​ഇ​യി​ലേ​ക്കും കൂ​ടു​ത​ൽ സൈ​നി​ക​രെ അ​യ​യ്ക്കു​മെ​ന്നു പെ​ന്‍റ​ഗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ഏ​തു സ്ഥി​തി​യും നേ​രി​ടാ​ൻ സ ​ജ്ജ​മാ​ണെ​ന്ന് ഇ​റാ​നും അ​റി​യി​ച്ചു. സൗ​ദി​യു​ടെ വ്യോ​മ, മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം ശ​ക്ത​മാ​ക്കു​മെ​ന്നും പെ​ന്‍റ​ഗ​ൺ വ്യ​ക്ത​മാ​ക്കി. അ​രാം​കോ ആ​ക്ര​മ​ണ ത്തി​നു പി​ന്നി​ൽ ഇ​റാ​നാ​ണെ​ന്നു യു​എ​സും ആ​രോ​പി​ച്ചെ​ങ്കി​ലും ഇ​റാ​ൻ നി​ഷേ​ധി​ക്കു​ക​യാ​ണ്. ത​ങ്ങ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് യെ​മ​നി​ലെ ഹൗ​തി​ഷി​യാ വി ​മ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​റാ​നെ ആ​ക്ര​മി​ക്കു​ന്ന​വ​രെ മു​ച്ചൂ​ടും ത​ക​ർ​ക്കാ​തെ വി​ശ്ര​മ​മി​ല്ലെ​ന്ന് വി​പ്ല​വ​ഗാ​ർ​ഡു​ക​ളു​ടെ ക​മാ​ൻ​ഡ​ർ ജ​ന​റ​ൽ ഹു​സൈ​ൻ സ​ലാ​മി മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ​ക്കാ ര്യ​ത്തി​ൽ ആ​ർ​ക്കും തെ​റ്റി​ദ്ധാ​ര​ണ വേ​ണ്ട. ഇ​റാ​ന്‍റെ അ​തി​ർ​ത്തി സം​ര​ക്ഷി​ക്കു​ന്ന​തി​ന് യു​ദ്ധ​ത്തി​നും മ​ടി​യി​ല്ല. യു​എ​സോ സൗ​ദി​യോ ഇ​റാ​നെ ആ​ക്ര​മി​ച്ചാ​ൽ അ​തു വ​ൻ​യു​ദ്ധ​ത്തി​നി​ട​യാ​ക്കു​മെ​ന്നു നേ​ര​ത്തെ വി​ദേ​ശ​മ​ന്ത്രി ജാ​വേ​ദ് സ​രി​ഫ് പ​റ​ഞ്ഞി​രു​ന്നു. സ​രി​ഫ് യു​എ​ൻ സ​മ്മേ​ള​ന​ത്തി​നാ​യി ന്യൂ​യോ​ർ​ക്കി​ലേ​ക്കു പോ​യി​രി​ക്കു ക​യാ​ണ്.

ഇ​റാ​നെ​തി​രേ ത​ത്കാ​ലം നേ​രി​ട്ടു യു​ദ്ധ​ത്തി​നു ട്രം​പ് ത​യാ​റ​ല്ലെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് സൗ​ദി​യി​ലേ​ക്ക് സൈ​നി​ക​രെ അ​യ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ന്നു ക​രു​ത​പ്പെ​ടു ന്നു. ​സൗ​ദി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണു സൈ​നി​ക​രെ​യും പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളും അ​യ​യ്ക്കു​ന്ന​തെ​ന്നും ഇ​തി​നു ട്രം​പി​ന്‍റെ അ​നു​മ​തി കി​ട്ടി​യെ​ന്നും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​ർ​ക്ക് എ​സ്പ​ർ പ​ത്ര​ലേ​ഖ​ക​രോ​ടു പ​റ​ഞ്ഞു.

സൈ​നി​ക​രു​ടെ എ​ണ്ണ​വും മി​സൈ​ൽ പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ വി​ശ​ദ​വി​വ​ര​വും അ​ടു​ത്ത​യാ​ഴ്ച അ​റി​യി​ക്കു​മെ​ന്നു ജോ​യി​ന്‍റ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ജ​ന​റ​ൽ ജോ​സ​ഫ് ഡ​ൺ​ഫോ​ർ​ഡ് പ​റ​ഞ്ഞു. സൗ​ദി​ക്കു നേ​രെ ആ​ക്ര​മ​ണ മു​ണ്ടാ​യ ഉ​ട​ൻ ട്രം​പ് ഇ​റാ​നെ​തി​രേ കൂ​ടു​ത​ൽ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ട്രം​പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം സൗ​ദി സ​ന്ദ​ർ​ശി​ച്ച സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ സൗ​ദി​ക്ക് ഉ​റ​ച്ച പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

ഇ​തേ​സ​മ​യം, 88 പേ​ട്രി​യ​ട്ട് മി​സൈ​ലു​ക​ളും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും സൗ​ദി​യു​ടെ ര​ക്ഷ​യ്ക്ക് അ​മേ​രി​ക്ക വി​ന്യ​സി​ച്ചി​ട്ടും അ​രാം​കോ ആ​ക്ര​മ​ണം ത​ട​യാ​ൻ സാ ​ധി​ക്കാ​ത്ത​തി​നെ മോ​സ്കോ പ​രി​ഹ​സി​ച്ചു. അ​മേ​രി​ക്ക​യു​ടെ മി​സൈ​ൽ പ്ര​തി​രോ​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പ​റ​യു​ന്ന​തു പോ​ലെ മേ​ന്മ​യേ​റി​യ​ത​ല്ലെ​ന്ന് റ​ഷ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.