കാഷ്മീരിൽ 60 ഭീകരർ നുഴഞ്ഞു കയറിയതായി റിപ്പോർട്ട്
Saturday, September 21, 2019 7:52 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 60 ഭീകരർ നുഴഞ്ഞു കയറിയതായി റിപ്പോർട്ട്. കാഷ്മീരിലെ സർക്കാർ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

തീവ്രവാദ ഗ്രൂപ്പുകളിലേക്ക് നാട്ടുകാരെ നിയമിക്കുന്നത് കുറഞ്ഞതായി ജമ്മു കാഷ്മീർ ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു. കഴിഞ്ഞ 45 ദിവസത്തിനിടെ രണ്ടുപേർ മാത്രമാണ് തീവ്രവാദ ഗ്രൂപ്പുകളിൽ ചേർന്നതെന്നും ദിൽബാഗ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.