ഓ​മാ​നൂ​ർ ആ​ക്ര​മ​ണം: നാ​ല് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Saturday, September 21, 2019 7:29 PM IST
മ​ല​പ്പു​റം: എ​ട​വ​ണ്ണ​പ്പാ​റ ഓ​മാ​നൂ​ർ ചെ​ത്തു​പാ​ല​ത്ത് വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മ​മെ​ന്നാ​രോ​പി​ച്ച് ര​ണ്ട് യു​വാ​ക്ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ഇവർക്കെതിരെ കേ​സെടുത്തിരിക്കുന്നത്.

ആ​റ് പേ​രെ നേ​രെ​ത്തെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വാ​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും മൊ​ഴി​യും എ​ടു​ത്തി​ട്ടു​ണ്ട്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മൊ​ബൈ​ൽ ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ പ്ര​ചാ​ര​ണ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.